Latest NewsNewsIndia

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അത്യാവശ്യം

ന്യൂനപക്ഷ സമുദായം പ്രകടിപ്പിക്കുന്ന ഭയം മാത്രം കണക്കിലെടുത്ത് നടപ്പാക്കാതിരിക്കാന്‍ കഴിയില്ല : അലഹാബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി . മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം . ആര്‍ട്ടിക്കിള്‍ 44-മായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതിന് ഒരു പാനല്‍ രൂപീകരിക്കുന്നത് പരിഗണിക്കാനും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഉടനീളം ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു .

ന്യൂനപക്ഷ സമുദായം പ്രകടിപ്പിക്കുന്ന ഭയം മാത്രം കണക്കിലെടുത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഡോ.ബി.ആര്‍.അംബേദ്കറും 75 വര്‍ഷം മുമ്പ് ഇതേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. മിശ്രവിവാഹിതരായ ദമ്പതികളെ കുറ്റവാളികളായി വേട്ടയാടുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ പാര്‍ലമെന്റ് ഈ നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജസ്റ്റിസ് സുനീത് കുമാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button