ആഗ്ര: അജ്ഞാത യുവതിയുടെ മൃതദേഹം ട്രോളി ബാഗില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മഥുരയിലെ ഛാട്ട പ്രദേശത്ത് എന്‍എച്ച് 2 ന് സമീപത്തുള്ള സംസ്്കൃതി സര്‍വകലാശാലയ്ക്ക് സമീപത്തെ കനാലിന് അടുത്തായാണ് കറുത്ത നിറത്തിലുള്ള ട്രോളി ബാഗില്‍ ആഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാത്രി ഏഴരയോടെ പ്രദേശവാസിയാണ് മൃതദേഹത്തിന്റെ വിവരം പൊലീസില്‍ അറിയിച്ചത്
read also:രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അത്യാവശ്യം : അലഹാബാദ് ഹൈക്കോടതി
ഏതാണ്ട് മുപ്പത് വയസ് പ്രായം വരുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ താലിയുണ്ടായിരുന്നതായും അവളുടെ വലതുകൈയില്‍ റാണി എന്‍ എന്ന് പച്ചകുത്തിയതായും പൊലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ 72 മണിക്കൂറിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സമീപ സംസ്ഥാനങ്ങളിലേക്കും വിവരം കൈമാറിയതായി അന്വേഷണ സംഘം പറഞ്ഞു.
Post Your Comments