Latest NewsIndiaNews

ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

കനത്ത മഴയെ തുടർന്ന് നിരവധി ഭക്തര്‍ തിരുപ്പതി ക്ഷേത്രത്തില്‍ കുടുങ്ങിയിരുന്നു

അമരാവതി : ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. കടപ്പയില്‍ കനത്ത മഴയേത്തുടര്‍ന്ന് ചേയോരു നദി കരകവിഞ്ഞു. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. തിരുപ്പതിയില്‍ പ്രളയസമാന സാഹചര്യമായിരുന്നുവെങ്കിലും മഴ കുറഞ്ഞതോടെ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് നിരവധി ഭക്തര്‍ തിരുപ്പതി ക്ഷേത്രത്തില്‍ കുടുങ്ങിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തി അധികൃതര്‍ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡുകകളും അടച്ചിരുന്നു. എന്നാൽ, മഴ കുറഞ്ഞതിനേത്തുടര്‍ന്ന് അടച്ച രണ്ട് റോഡുകളിലൊന്ന് തുറന്നു. ഇതിലൂടെ കുടുങ്ങിക്കിടക്കുന്ന ഭക്തരെ പുറത്തെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

തിരുപ്പതി, കടപ്പ ചിറ്റൂര്‍ മേഖലകളില്‍ മഴ തുടരുന്നുണ്ടെങ്കിലും ന്യൂനമര്‍ദ്ദം കരതൊട്ടതിനാല്‍ തീവ്രമഴയില്ല. കടപ്പ ജില്ലയില്‍ ചെയേരു നദി കരകവിഞ്ഞൊഴുകിയതിനേത്തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പല ഗ്രാമങ്ങളിലും വീടുകളില്‍ വെള്ളംകയറി. വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button