തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഹിന്ദുക്കൾ ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാർത്തിക. വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ഇത് ഭഗവതിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായി കണക്കാക്കപ്പെടുന്നു.
മൺചെരാതുകളിൽ കാർത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. കാർത്തിക ദിവസം തിരുവിതാംകൂറിലെ ചില വീടുകളിൽ കിഴങ്ങു വർഗ്ഗങ്ങൾ കൂട്ടിയിട്ട് പുഴുങ്ങി ഭക്ഷിക്കുന്ന രീതിയുണ്ട്. ഈ ദിവസം ഭക്തർ വ്രതമെടുത്ത് സന്ധ്യാ സമയങ്ങളിൽ ‘ഹര ഹരോ ഹര ഹര‘ പാടുന്നു.
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തർ വിളക്കുകൾ തെളിയിക്കുന്നത്. മനസ്സിലേയും വീട്ടിലേയും സകല ദോഷങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിക്കുന്നതോടെ ദേവി ഇല്ലാതാക്കും എന്നാണ് വിശ്വാസം.
Post Your Comments