തിരുവനന്തപുരം: ടൂറിസം മേഖലയില്‍ നെയ്യാര്‍ ഡാമിന് വലിയ സാധ്യതകളാണുള്ളതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാനത്തിന്റെ മുഖ്യ സാമ്പത്തിക സ്രോതസായി ടൂറിസം മേഖലയെ മാറ്റുന്നതിനൊപ്പം നെയ്യാര്‍ ഡാമിന് മുഖ്യ പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. മലനിരകളെ കൂട്ടിയിണക്കി ഒരു ടൂറിസ്റ്റ് സര്‍ക്കിളിന് രൂപം കൊടുക്കാനാകുമോ എന്ന് ആലോചിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു: രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ വെട്ടിമുറിച്ചകോണ്‍, കോട്ടമണ്‍പുറം, കോമ്പൈ തുടങ്ങിയ പ്രദേശങ്ങളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊമ്പൈ ടൂറിസം കേന്ദ്രത്തിന് Nestler’s Harbour എന്നും വെട്ടിമുറിച്ച കോണിന് Snug Haven’s എന്നും കോട്ടമണ്‍ പുറത്തിന് ‘Citadel’ എന്നും പേര് നല്‍കിയിട്ടുണ്ട്.
ഭക്ഷണം ഉള്‍പ്പെടെ വനത്തിനുള്ളില്‍ രാത്രികാല താമസം, ബോട്ടിംഗ്, പക്ഷി നിരീക്ഷണം, ട്രക്കിംഗ് തുടങ്ങിയവ ഓരോ ടൂറിസം പ്രദേശങ്ങളിലേയ്ക്കുമുള്ള പാക്കേജുകളില്‍ ഉള്‍പ്പെടുന്നു.
Post Your Comments