മലയാളികളുടെ ഇഷ്ട വിഭവമാണ് കപ്പയും പുട്ടും. രുചികരമായ കപ്പപ്പുട്ട് തയ്യാറാക്കി നോക്കിയാലോ. എങ്ങനെയാണ് കപ്പപ്പുട്ട് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
കപ്പ ചിരകിയെടുത്തത് – അരക്കപ്പ്
പുട്ടുപൊടി (അരിപ്പൊടി) – അരക്കപ്പ്
തേങ്ങ ചിരകിയത് – ഒരു കപ്പ്
ഉപ്പ് പാകത്തിന്
Read Also : ഇത് കഴിക്കല്ലേ : വേദന സംഹാരികളിലെ ഏറ്റവും അപകടകാരിയാണ്
തയ്യാറാക്കുന്ന വിധം
കപ്പ ചിരകിയതും അരിപ്പൊടിയും പാകത്തിന് ഉപ്പു ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിൽ വെളളം ചേർക്കേണ്ട ആവശ്യമില്ല. കുക്കറിൽ ഘടിപ്പിക്കാവുന്ന പുട്ടുമേക്കറിലും സാധാരണ പുട്ടുകുടത്തിലും ഇത് തയ്യാറാക്കാവുന്നതാണ്. കുക്കർ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതിനായി കുക്കറിൽ ആവശ്യത്തിന് വെളളം വെച്ച് തിളപ്പിക്കുക. ആവി വന്നു കഴിയുമ്പോൾ പുട്ടു മേക്കർ കുക്കറിൽ ഘടിപ്പിക്കുക.
സ്റ്റീം നോസിൽ പൂർണമായും പുട്ടുമേക്കറികത്ത് യോജിപ്പിക്കണം. ഇനി പുട്ടുമേക്കറിൽ ആവശ്യത്തിന് തേങ്ങ നിരത്തിയ ശേഷം അതിനു മുകളിലായി അരിപ്പൊടി-കപ്പ മിശ്രിതം നിറയ്ക്കുക. വേണമെങ്കിൽ മുകളിലും തേങ്ങ വിതറിക്കൊടുക്കാം. അടച്ചു വെച്ച് മൂന്നു മുതൽ അഞ്ച് മിനിറ്റ് വേവിക്കുക. ശേഷം കുക്കറിൽ നിന്നെടുത്ത് മറ്റൊരു പാത്രത്തിലേക്ക് തയ്യാറായ പുട്ട് മാറ്റുക. ചൂടോടെ ചിക്കൻ കറിയ്ക്കൊപ്പമോ, മീൻ കറിയ്ക്കൊപ്പമോ ഉപയോഗിക്കാം.
Post Your Comments