Latest NewsNewsIndia

3,240 കോടിയുടെ കര്‍ഷക ക്ഷേമ വികസന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം

മഹോബ: കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 3,240 കോടിയുടെ കര്‍ഷക ക്ഷേമ വികസന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ബുന്ദേല്‍ഖണ്ഡിലെ കര്‍ഷകര്‍ നേരിട്ടിരുന്ന ജലദൗര്‍ലഭ്യം പരിഹരിക്കാനുളള പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

Read Also : അര്‍ദ്ധരാത്രി സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ കെ-റെയില്‍ സര്‍വേ കല്ല് സ്ഥാപിച്ചതായി പരാതി

അടച്ചിട്ട മുറികളില്‍ നിന്ന് ഒരു സര്‍ക്കാര്‍ രാജ്യത്തിന്റെ മുക്കിനും മൂലയിലും എങ്ങനെയെത്തുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഭരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റാണി ലക്ഷ്മി ഭായിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഉത്തര്‍പ്രദേശിലെ മഹോബയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ അര്‍ജുന്‍ സഹായക് പദ്ധതി, രതൗലി വീര്‍ പദ്ധതി, ഭോനി അണക്കെട്ട് പദ്ധതി, മജ്ഗാവ്ചില്ലി സ്പ്രിംഗ്ളര്‍ പദ്ധതി എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 3,240 കോടി രൂപയിലേറെയാണ് പുതിയ പദ്ധതികളുടെ മൊത്തം ചെലവ്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ മഹോബ, ഹാമിര്‍പൂര്‍ , ബന്ദ, ലളിത്പൂര്‍ ജില്ലകളിലെ 65,000 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം നടത്താന്‍ ഇവ സഹായിക്കും , ഇത് ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button