മലപ്പുറം: കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിൽ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട് ഉപദ്രവിച്ചെന്നും യുവതി മലപ്പുറം എസ് പിക്കാണ് നല്കിയ പരാതിയിൽ പറയുന്നു.
സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ ഉപദ്രവിച്ചുവെന്നും വിവാഹശേഷം ആവശ്യപ്പെട്ട അഞ്ച് ലക്ഷം രൂപ നല്കാത്തതിനാല് വിവാഹ സമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുവച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.
പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു, പരപുരഷ ബന്ധമാരോപിച്ച് അപമാനിച്ചു, പകയോടെ പെരുമാറി, ബന്ധു വീടുകളില്‍ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ല എന്നിങ്ങനെയുള്ള പരാതികളാണ് യുവതി പോലീസിന് നല്‍കിയത്. ഇക്കാര്യങ്ങൾ വീട്ടില്‍ പറയരുതെന്ന് ഭര്‍ത്താവും വീട്ടുകാരും ഭീഷണിപെടുത്തിയിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
അപമര്യാദയായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകൾ: കോഴിക്കോട് മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മര്‍ദ്ദനത്തിലും പീഡനത്തിലും പലപ്പോഴും ബോധം പോകുന്ന വിധം പരിക്കേറ്റിരുന്നെന്നും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും യുവതി വ്യക്തമാക്കി. ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും പല തവണ വീട്ടില്‍ വച്ച് മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ നടപടിയെടുക്കണെമെന്ന് യുവതി പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം തട്ടിക്കൊണ്ടുപോയുള്ള മര്‍ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
Post Your Comments