KeralaLatest NewsNews

മുല്ലപ്പെരിയാർ അണക്കെട്ടിനു വിള്ളലുകളില്ല : ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിക്കണമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍. തമിഴ്നാട് സർക്കാർ നൽകിയ പുതിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

Also Read : കാർഷിക നിയമം പിൻവലിച്ചത് രാജ്യസുരക്ഷയെ കരുതിയാകാം : പ്രതികരിച്ച് സുരേഷ് ഗോപി

സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്തു. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ലെന്നും അണക്കെട്ടിന്‍റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്‍റെ വാദം തെറ്റെന്നും തമിഴ്നാട് കോടതിയില്‍ പറഞ്ഞു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ചൊല്ലി കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button