കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ നിയമിക്കാൻ തീരുമാനം. മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയാ വർഗീസിനെ തസ്‌തികയിലേക്ക് പരിഗണിച്ചതെന്ന് ചൂണ്ടിക്കാട്ടി ആദ്യം മുതൽ തന്നെ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ അഭിമുഖത്തിൽ ഇവർ ഒന്നാമതെത്തിയതോടെയാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ അഭിമുഖത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്.
ഒന്നാം സ്ഥാനത്തെത്തിയ പ്രിയയ്‌ക്ക് പതിനൊന്ന് ഗവേഷണ പ്രബന്ധങ്ങമാത്രമുള്ളപ്പോൾ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്‌ക്ക് 102 ഗവേഷണ പ്രബന്ധങ്ങളും 27 വർഷത്തെ അദ്ധ്യാപന പരിചയവുമുണ്ട്. ആറ് പുസ്‌തകങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊഫസറായി മാത്രം 14 വർഷത്തെ പരിചയവുമുള്ള ഇദ്ദേഹത്തെ പിന്തള്ളിയാണ് 2012ൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കയറിയ പ്രിയയെ പരിഗണിച്ചത്.
‘കർഷകനിയമം പിൻവലിച്ചതിന് പിന്നിൽ കർഷകരും എന്റെ ഭാര്യയും’: റോബർട്ട് വദേര
കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ, ഭാഷാ വിഭാഗം മേധാവി, ഡീൻ, സബ്‌ജക്‌ട് കമ്മിറ്റിയിൽ മൂന്നു പേർ ഇവരെല്ലാം ചേർന്നാണ് പ്രിയയെ തിതെരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
Post Your Comments