ദുബായ്: സർക്കാർ ജീവനക്കാരിയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത യുവാവിന് ശിക്ഷ വിധിച്ച് കോടതി. സർക്കാർ കേന്ദ്രത്തിലെ കസ്റ്റമർ സർവീസ് ജീവനക്കാരിയ്ക്ക് 10,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്ത ഏഷ്യൻ നിക്ഷേപകനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു വർഷം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. ഒരു മാനേജ്മെന്റ് കൺസൾട്ടൻസി കമ്പനിയുടെ വ്യാപാര നാമം പുതിയതാക്കി മാറ്റണമെന്നായിരുന്നു ഇയാൾ ഉദ്യോഗസ്ഥനോട് ഉന്നയിച്ച് ആവശ്യം. ഇതിന് ആവശ്യമായ രേഖകൾ ഇയാൾ ഹാജരാക്കിയിരുന്നില്ല.
Read Also: മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
നിക്ഷേപകന്റെ കമ്പനിയെ വാണിജ്യ ലൈസൻസിൽ നിന്ന് നിക്ഷേപ ഫണ്ട് മാനേജ്മെന്റിലേക്ക് മാറ്റുന്നതിന് പകരമായി ഇടപാടുകാരിൽ ഒരാൾ തനിക്ക് 10,000 ദിർഹം കൈക്കൂലിയായി വാഗ്ദാനം ചെയ്തതായി ജീവനക്കാരി പോലീസിന് റിപ്പോർട്ട് സമർപ്പിച്ചു. നടപടിക്രമം നിയമവിരുദ്ധമാണെന്നും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ അത്തരമൊരു ഇടപാട് നടത്താൻ കഴിയില്ലെന്നും ജീവനക്കാരി നിക്ഷേപകനെ അറിയിച്ചിരുന്നു. നിക്ഷേപകൻ പലതവണ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി ആവശ്യം നടത്തിക്കൊടുക്കാൻ തയ്യാറായില്ല. ജീവനക്കാരി വിവരം മേലധികാരികളോട് റിപ്പോർട്ട് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. മേലധികാരയുടെ നിർദ്ദേശം അനുസരിച്ചാണ് ജീവനക്കാരി സാമ്പത്തിക വികസന വകുപ്പിലും പോലീസിലും പരാതി നൽകിയത്.
Read Also: ഫോണിലെ ചിത്രങ്ങളും വീഡിയോകളും നഷ്ടപ്പെട്ടെന്ന് തൃണമൂൽ എംപി : പരിഹസിച്ച് സോഷ്യൽമീഡിയ
Post Your Comments