Latest NewsYouthNewsMenWomenLife Style

മുഖക്കുരു തടയാൻ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ..!!

ചർമ്മത്തെ ശ്രദ്ധിച്ചില്ലെങ്കിൽ പലവിധ ചർമ്മ പ്രശ്നങ്ങളിലേക്കും നയിക്കും. മിക്ക പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു. എന്തൊക്കെ കാര്യങ്ങൾ മുഖക്കുരു തടയാൻ ശ്രദ്ധിക്കണമെന്ന് അറിയാം.

എണ്ണ പലഹാരങ്ങൾ നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടതാകാം. എന്നാൽ എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയർത്തുകയും രക്തചംക്രമണം തടസ്സപ്പെടുത്തുകയും മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയ്യും. മുഖക്കുരു കുറയ്ക്കാൻ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.

പാലിൽ വളർച്ചാ ഹോർമോണുകൾ ധാരാളമുണ്ട്. ഉദാഹരണത്തിന് (IGF-1 ഉം Bovine ഉം ഉൾപ്പെടെ). ഈ ഹോർമോണുകൾ പാലിൽ നിന്ന് ആഗിരണം ചെയ്യുമ്പോൾ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മോശമായേക്കാം. പാൽ ഉൽപന്നങ്ങളിൽ ആൻഡ്രോജെനിക് ഇത് മുഖക്കുരുവിനും മുഖത്തെ രോമങ്ങൾക്കും കാരണമാവുകയും ചെയ്യും.

അമിതമായ ഉപ്പിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മുക്കറിയാം. മാത്രമല്ല, മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും. കാരണം, ഉപ്പിലെ അയോഡിൻ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും.

വേണ്ടത്ര ഉറക്കം ലഭിക്കാത്തത് സമ്മർദ്ദത്തിലാക്കും. ഇത് ഹോർമോണുകളുടെ അസാധാരണമായ ഉത്പാദനത്തിനും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button