Latest NewsCinemaNewsIndiaEntertainment

രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് ഐ ഇനി വീട്ടിൽ ഇരുന്ന് കാണാം

ഗോവ: ഇന്ത്യയുടെ 52 – മത് രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് ഐ വീട്ടിൽ ഇരുന്നും കാണാൻ സാധിക്കും. ഗോവയിൽ നടക്കുന്ന ഫെസ്റ്റിവലിലാണ് വീട്ടിൽ ഇരുന്ന് കാണാനുള്ള സൗകര്യം ലഭ്യമാക്കുന്നത്.

Also Read : അടൂർ സെന്റ് സിറിൾസ് കോളേജിൽ റാഗിംഗ്: രണ്ടാം വർഷ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന് പരാതി

വെർച്വൽ  മാതൃകകയിലുള്ള രജിസ്ട്രേഷൻ ചെയ്യുന്ന ഡെലിഗേറ്റ്, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം.

സാധാരണ ഡെലിഗേറ്റുകൾക്ക് 200 രൂപയാണ് (18 % ജിഎസ്‍ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഓൺലൈൻ പ്ലാറ്റ്‍ഫോമിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കൊപ്പം ഉദ്‍ഘാടന, സമാപന ചടങ്ങുകളും മാസ്റ്റർ ക്ലാസ്, ഇൻ കോൺവർസേഷൻ എന്നീ പരിപാടികളും വെർച്വൽ മാതൃകയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാവുന്നതാണ്. ഈ മാസം 20 മുതൽ 28 വരെയാണ്‌ ഫെസ്റ്റിവൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button