
കാബൂൾ: മുതിർന്ന അഫ്ഗാൻ നേതാക്കളെ ക്രിമിനലുകൾ എന്ന് വിശേഷിപ്പിച്ച് താലിബാൻ നേതാവ്. താലിബാൻ നേതാവും മന്ത്രിസഭാംഗവുമായ ഖാലിദ് ഹനാഫിയാണ് മുതിർന്ന നേതാക്കളെ ക്രിമിനലുകൾ എന്ന് വിശേഷിപ്പിച്ചത്. ഇതോടെ മുൻ നേതാക്കൾക്ക് പൊതുമാപ്പ് നൽകും എന്ന താലിബാൻ വാദത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.
Also Read:ശക്തമായി തിരിച്ചു വന്ന് ഇന്ത്യ: ഒന്നാം ട്വെന്റി 20യിൽ ന്യൂസിലാൻഡിനെ 5 വിക്കറ്റിന് തോൽപ്പിച്ചു
മുൻ പ്രസിഡന്റ് ഹമീദ് കർസായി, അബ്ദുള്ള, അബ്ദുൾ ഹാദി എന്നിവരെയാണ് ഹനാഫി പരസ്യമായി ക്രിമിനലുകൾ എന്ന് വിളിച്ചത്. എന്നാൽ പൊതുമാപ്പിൽ ജനങ്ങളുടെ അവിശ്വാസം ഇല്ലാതാക്കാനാണ് താൻ അങ്ങനെ പറഞ്ഞത് എന്നാണ് ഹനാഫി വിശദീകരിക്കുന്നത്. രാജ്യദ്രോഹികളായ ഇവർക്ക് പൊതുമാപ്പ് നൽകിയെങ്കിൽ പിന്നെ പൊതുജനങ്ങൾ എന്തിന് ആശങ്കപ്പെടണം എന്നാണ് ഹനാഫി ചോദിക്കുന്നത്.
കുന്ദൂസ് പ്രവിശ്യയിൽ ഒരു പൊതുയോഗത്തിനിടെയായിരുന്നു ഹനാഫിയുടെ പ്രതികരണം. മുൻ അഫ്ഗാൻ നേതാക്കൾ അഴിമതിക്കാരായിരുന്നു എന്നും ജിഹാദിനോട് അവർക്ക് യാതൊരു വിധത്തിലുള്ള ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്നും ഹനാഫി പറഞ്ഞു. അവർ അമേരിക്കക്ക് മുന്നിൽ ജിഹാദ് അടിയറവ് വെച്ചവരാണെന്നും ഹനാഫി കുറ്റപ്പെടുത്തി.
എന്നാൽ ഹനഫിയുടെ ആരോപണങ്ങൾ ഹമീദ് കർസായ് തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ വിവാദമാക്കേണ്ടതില്ലെന്നും രാജ്യത്തിന്റെ ഉന്നമനത്തിന് ആവശ്യം ഐക്യമാണെന്നുമായിരുന്നു മുൻ അഫ്ഗാൻ പ്രസിഡന്റിന്റെ പ്രതികരണം.
Post Your Comments