
കൊച്ചി: പുത്തന്‍കുരിശിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സഹോദരന്‍ അറസ്റ്റില്‍. മറ്റക്കുഴിയില്‍ ശ്രീനാഥ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഐരാറ്റില്‍ വീട്ടില്‍ ശ്രീകാന്ത് (33) അറസ്റ്റിലായത്. പുത്തന്‍കുരിശ് പൊലിസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16 ന് വൈകിട്ട് എട്ടിനാണ് കേസിനാസ്പദമായ സംഭവം. അനിയന്‍ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ശ്രീനാഥിനെ സഹോദരനായ ശ്രീകാന്ത് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്രീകാന്ത് പൊലിസ് സ്‌റ്റേഷനില്‍ അറിയിച്ചതും ഇതു തന്നെയാണ്.
മൃതദേഹം പരിശോധിക്കുന്നതിനിടെ പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ട മുറിവാണ് യുവാവിന്റേത് കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ഹൃദയത്തിന്റെ വാല്‍വിനേറ്റ മുറിവാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
Read Also : ഇത് കഴിക്കല്ലേ : വേദന സംഹാരികളിലെ ഏറ്റവും അപകടകാരിയാണ്
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് സഹോദരന്‍ ശ്രീകാന്ത് പിടിയിലാകുന്നത്.
എസ് പി കെ കാര്‍ത്തിക്ക്, ഡിവൈഎസ്പി ജി അജയ്‌നാധ്, ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എസ് ഐ ഏലിയാസ് പോള്‍, എഎസ്‌ഐ മാരായ ജിനു പി ജോസഫ്, മനോജ് കുമാര്‍, എസ്‌സിപി ഒമാരായ ബി ചന്ദ്രബോസ്, ഡിനില്‍ ദാമോധരന്‍, ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments