Latest NewsYouthMenNewsWomenLife Style

അച്ചാർ പ്രശ്നക്കാരൻ! ദിവസവും കഴിക്കുന്ന ശീലം ഒഴിവാക്കാം..

കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷ്യ വിഭവമാണ് അച്ചാറുകൾ. മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി എന്നിവയിൽ തുടങ്ങി മീനും ഇറച്ചിയും വരെ നാം അച്ചാറാക്കുന്നു. ഇവ മാസങ്ങളോളം കേടുവരാതെ നിൽക്കുകയും ചെയ്യും. ബാക്ടീരിയയുടെ വളർച്ച തടയുന്നതിനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക്, മുളക് തുടങ്ങിയവയും അച്ചാറുകളിൽ ഉപയോഗിക്കുന്നു. പഴകും തോറും രുചി കൂടി വരുന്ന ഇവ കേരളീയർക്ക് ഇന്നും അവിഭാജ്യഘടകം തന്നെയാണ്.

എന്നാൽ അച്ചാറിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് അപകടകരമാണ്. ചില ആന്റിഓക്സിഡന്റുകൾ അച്ചാറുകളിൽ ഉണ്ടെങ്കിലും ആഴ്ചയിൽ നാലോ അഞ്ചോ തവണ ചെറിയതോതിൽ അച്ചാർ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ശരീരത്തിൽ ചില ഗുണങ്ങൾ കിട്ടാനും ഉപകരിക്കും. എന്നാൽ അതൊരിക്കലും അമിതമാകരുത്. അമിത ഉപയോഗത്തിലൂടെ പല രോഗങ്ങൾക്കും കാരണമായേക്കാം.

അൾസറിന് പ്രധാനകാരണം അച്ചാറിന്റെ അമിത ഉപയോഗമാണെന്ന് എല്ലാവർക്കും അറിയുന്നതാണ്. രാത്രികാലങ്ങളിൽ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കിൽ ദഹനം നടക്കുമ്പോൾ അമിതമായ അസിഡിറ്റി ഉൽപാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്കും അച്ചാറിന്റെ അമിത ഉപയോഗമൂലം ഉണ്ടാകുന്നു. ഗ്യാസിന്റെ പ്രശ്നങ്ങൾ കുറയ്ക്കാൻ പലരും അച്ചാറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കൂട്ടുകയുള്ളൂ. എരിവും അസിഡിറ്റിയും വയറിൽ ആസിഡിന്റെ ഉൽപാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്ട്രൈറ്റിസ് ഉള്ളവർ അച്ചാറുകൾ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

അമിതമായ അളവിൽ അച്ചാർ കഴിക്കുന്നത് വൃക്കയുടെ അധ്വാനഭാരം കൂട്ടുന്നു. അച്ചാറുകൾ കേടായി പോകാതിരിക്കാൻ ആവശ്യത്തിലധികം ഉപ്പ് ചേർക്കും. ഉപ്പിന്റെ അമിതമായ ഉപയോഗം കാരണം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കിഡ്നി പ്രവർത്തിക്കുകയും കിഡ്നിയുടെ അധ്വാനഭാരം കൂട്ടുകയും ചെയ്യുന്നു. അതിനാൽ കിഡ്നി രോഗമുള്ളവരും അച്ചാറു ഉപയോഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

Read Also:- ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി

എണ്ണയുടെ ഉപയോഗവും അച്ചാറിൽ അമിതമായുണ്ട്. അച്ചാർ കേടുകൂടാതെ സംരക്ഷിക്കാനും രുചി വർദ്ധിപ്പിക്കാനും ഫംഗസ് ഉണ്ടാകുന്നത് തടയാനുമാണ് എണ്ണ സഹായിക്കുന്നത്. അച്ചാറിൽ എണ്ണ അമിതമായി ഉപയോഗിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ഹൃദയത്തെ ദോഷകരമായി ബാധിക്കാനും കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button