കോഴിക്കോട് : ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ ജീവനുള്ള എലിയെ കണ്ടതിനെ തുടർന്ന് ബേക്കറി അടച്ചു പൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കോഴിക്കോട് നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബൺസ് എന്ന സ്ഥാപനമാണ് അടച്ചു പൂട്ടിയത്.
ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളാണ് ചില്ല് കൂട്ടിൽ ജീവനുള്ള വലിയ എലിയെ കാണുന്നത്. ഇതോടെ വിദ്യാർഥികൾ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് സ്ഥാപനത്തിൽ മിന്നൽ പരിശോധന നടത്തുകയും ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ എം.ടി. ബേബിച്ചൻ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയുമായിരുന്നു.
Read Also : സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം: ഡിസംബര്‍ 14 വരെ അപേക്ഷിക്കാം
ബേക്കറിയുടെ അടുക്കളയിലും മറ്റും എലിയുടെ വിസർജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ബേക്കറി തുറന്ന് പ്രവർത്തിക്കുന്നത് മനുഷ്യാരോഗ്യത്തിന് ഹാനികരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Post Your Comments