CricketLatest NewsNewsIndiaInternational

ശക്തമായി തിരിച്ചു വന്ന് ഇന്ത്യ: ഒന്നാം ട്വെന്റി 20യിൽ ന്യൂസിലാൻഡിനെ 5 വിക്കറ്റിന് തോൽപ്പിച്ചു

പരമ്പരയിൽ മുന്നിൽ (1-0)

ജയ്പൂർ: ന്യൂസിലാൻഡിനെതിരായ ലോകകപ്പ് തോൽവിക്ക് നാട്ടിൽ പകരം വീട്ടി ഇന്ത്യ. ട്വെന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കിവീസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

Also Read:ഈ 12 കാര്യങ്ങൾ അനുസരിച്ചാൽ ജീവിതത്തിൽ മാറ്റങ്ങൾ ഉറപ്പ്

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 70 റൺസെടുത്ത മാർട്ടിൻ ഗപ്ടിലാണ് ടോപ് സ്കോറർ. ചാപ്മാൻ 63 റൺസെടുത്തു.

ഇന്ത്യക്ക് വേണ്ടി 4 ഓവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത ഭുവനേശ്വർ കുമാർ ഗംഭീര തിരിച്ചു വരവ് നടത്തി. 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി അശ്വിനും 2 വിക്കറ്റെടുത്തു. ദീപക് ചഹാറിനും മുഹമ്മദ് സിറാജിനും ഓരോ വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിൽ ഇന്ത്യ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് 62 റൺസെടുത്തപ്പോൾ ക്യാപ്ടൻ രോഹിത് ശർമ്മ 48 റൺസുമായി മികച്ച പിന്തുണ നൽകി. ഋഷഭ് പന്ത് 17 റൺസുമായും അക്ഷർ പട്ടേൽ 1 റണ്ണുമായും പുറത്താകാതെ നിന്നു.

ന്യൂസിലാൻഡിനായി ട്രെന്റ് ബോൾട്ട് 2 വിക്കറ്റെടുത്തപ്പോൾ സാന്റ്നറും സൗത്തിയും മിച്ചലും ഓരോ വിക്കറ്റെടുത്തു.

സ്‌കോര്‍: ന്യൂസീലന്‍ഡ് 20 ഓവറില്‍ ആറിന് 164. ഇന്ത്യ 19.4 ഓവറില്‍ അഞ്ചിന് 166

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button