ന്യൂഡൽഹി : ഇന്ത്യ വിരുദ്ധത മറ്റ് രാജ്യങ്ങളോടും പ്രകടിപ്പിച്ച് പാകിസ്ഥാൻ. എല്ലായ്‌പ്പോഴും ഇന്ത്യയെ പിന്തുണയ്‌ക്കുന്നു നടപടികളാണ് സൗദിയും യു.എ.ഇയും സ്വീകരിക്കുന്നതെന്ന് പാകിസ്ഥാൻ പറയുന്നു. ഇന്ത്യക്കെതിരെ സാമ്പത്തികരംഗത്തും രാജ്യാന്തര തലത്തിലും കടന്നുകയറ്റം ആരോപിക്കുന്ന ക്യാമ്പയിനാണ് പാകിസ്ഥാൻ നടത്തുന്നത്.
ഇന്ത്യയുടെ മറ്റ് സുഹൃദ് രാജ്യങ്ങളേയും പാകിസ്ഥാൻ വെറുതേവിടുന്നില്ല. ഇസ്ലാമിക രാജ്യങ്ങളെന്ന നിലയിൽ പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നില്ലെന്നതും കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. കഴിഞ്ഞ മാസം ആസൂത്രിതമായി നടന്ന ട്വിറ്റർ ക്യാമ്പയിൻ വിശകലനം നടത്തിയത് ഇസ്രായേൽ ചാരസംഘടനയാണ്. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന തരത്തിലാണ് ആദ്യം ക്യാമ്പയിൻ ആരംഭിച്ചത്
അറബി ഭാഷയിലാണ് പ്രചാരണം ശക്തമായത്. 2019ൽ ഇന്ത്യയിൽ ഇസ്ലാമോഫോബിയയാണ് എന്ന പേരിൽ തെരഞ്ഞെടുപ്പിന്റെ സമയത്ത് പാകിസ്ഥാൻ നടത്തിയ ട്വിറ്റർ ക്യാമ്പയിനും ഇസ്രയേൽ മുൻ അനുഭവമായി ചൂണ്ടിക്കാട്ടി.
Post Your Comments