ദുബായ്: ഭരണാധികാരികളെ തടവിലാക്കി സൈന്യം അധികാരം പിടിച്ചെടുത്തതോടെ സുഡാനിൽ കലാപം രൂക്ഷമായി. ഈ സാഹചര്യത്തിൽ ഖാർതൂമിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
ഒക്ടോബർ 25 മുതൽ ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ഇത് തുടരുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഫ്ലൈറ്റുകൾ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
അതേസമയം പട്ടാള അട്ടിമറിക്കെതിരെ കഴിഞ്ഞയാഴ്ചയും സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലും മറ്റ് പ്രധാന നഗരങ്ങളിലും വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഒക്ടോബർ 25 നാണ് സൈനിക മേധാവി അബ്ദേൽ ഫത്ത അൽ ബുർഹാൻ രാജ്യത്ത് ഭരണമാറ്റം ഉണ്ടായതായി പ്രഖ്യാപിച്ചത്. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ശക്തമായ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെടുകയായിരുന്നു.
Post Your Comments