ThiruvananthapuramKeralaLatest News

മോദി സർക്കാർ പണിതീർത്ത കെട്ടിടത്തിന്റെ ഫലകം ചുറ്റിക ഉപയോഗിച്ച് അടിച്ച് തകർത്ത് കോൺഗ്രസ് നേതാവ്

50 ലക്ഷം രൂപ മുടക്കി പണി തീർത്തതാണ് കെട്ടിടം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളനാട് പഞ്ചായത്തിൽ പൊതുമുതൽ നശിപ്പിച്ച് കോൺഗ്രസ് നേതാവിന്റെ ഗുണ്ടാവിളയാട്ടം. നരേന്ദ്രമോദി സർക്കാർ പണി കഴിപ്പിച്ച ശ്യാമപ്രസാദ് മുഖർജി റൂറൽ റർബൻ മിഷന്റെ കെട്ടിടത്തിലാണ് കോൺഗ്രസ് നേതാവിന്റെ അതിക്രമം. 50 ലക്ഷം രൂപ മുടക്കി പണി തീർത്തതാണ് കെട്ടിടം.

കഴിഞ്ഞ ദിവസം 11-ാം തീയതിയാണ് കെട്ടടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്.
അതിക്രമിച്ച് കയറിയ കോൺഗ്രസ് നേതാവ് കെട്ടിടത്തിലെ ഫലകം ചുറ്റിക ഉപയോഗിച്ച് തല്ലി തകർക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെ ഇയാൾക്കെതിരെ പ്രതിഷേധവും ഉയർന്നു. സംഭവത്തിൽ നേതാവിനെതിരെ പോലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button