വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി വോട്ടർമാർ. അധികാരത്തിലെത്തി ഒൻപത് മാസം പിന്നിടുന്നതിനിടെ ബൈഡന്റെ റേറ്റിംഗ് 42 ശതമാനമായി ഇടിഞ്ഞു. ബൈഡന് അമേരിക്കയെ നയിക്കാനുള്ള മാനസികമോ ശാരീരികമോ ആയ ആരോഗ്യമില്ലെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നതായി പൊളിറ്റിക്കോ/ മോണിംഗ് കൺസൾട്ട് സർവേയിൽ പറയുന്നു.
Also Read:താലിബാൻ ഭരണം പരാജയം? അഫ്ഗാനിസ്ഥാനിൽ ഐ എസ് പിടിമുറുക്കുന്നതായി റിപ്പോർട്ട്
ബൈഡൻ അമേരിക്കയെ നയിക്കാൻ യോഗ്യനല്ലെന്ന് 59 ശതമാനം പേരും അഭിപ്രായപ്പെടുന്നു. പ്രായപൂർത്തിയായ അമേരിക്കക്കാരിൽ പത്തിൽ ഏഴ് പേരും ബൈഡന്റെ ഭരണത്തിൽ നിരാശരാണ്. അനുയായികൾക്കിടയിൽ പോലും അദ്ദേഹത്തിന്റെ സ്വീകാര്യത നെഗറ്റീവ് ആണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഗവർണർ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഡെമോക്രാറ്റുകൾ പരാജയപ്പെട്ടതും ബൈഡന് തിരിച്ചടിയായി.
Post Your Comments