KannurKeralaNattuvarthaLatest NewsNews

ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം :​ ഒരാൾ മരിച്ചു

ആ​സാ​ദിന്റെ സ​ഹ​യാ​ത്രി​ക​ൻ വെ​ള്ളി​യാം​പ​റ​മ്പി​ലെ വി​നീ​ഷ്​ സാ​ര​മാ​യി പ​രി​ക്കേ​റ്റ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്

ഇ​രി​ക്കൂ​ർ: തെ​രൂ​ർ പാ​ല​യോട് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്​​കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ഗൃഹനാഥൻ​ മ​രി​ച്ചു. ചി​ത്രാ​രി സു​ഭാ​ഷ് ന​ഗ​റി​ൽ വ​ള​പ്പി​ന​ക​ത്ത് ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​രാ​യ കെ.​സി. ഖാ​ദ​റിന്റെയും വി. ​സ​ക്കീ​ന​യു​ടേ​യും മ​ക​ൻ ആ​സാ​ദ് വ​ള​പ്പി​ന​ക​ത്ത് (41) ആ​ണ്​ മ​രി​ച്ച​ത്.

ആ​സാ​ദിന്റെ സ​ഹ​യാ​ത്രി​ക​ൻ വെ​ള്ളി​യാം​പ​റ​മ്പി​ലെ വി​നീ​ഷ്​ സാ​ര​മാ​യി പ​രി​ക്കേ​റ്റ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​​ട്ടോ​ടെ കു​മ്മാ​നം ക​ള്ളു​ഷാ​പ്പി​ന്​ സ​മീ​പ​ത്ത് വെച്ചാണ്​ ടി​പ്പ​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടമുണ്ടായത്.

Read Also : ക്ഷേ​ത്ര​ത്തി​ന് നേ​രെ ആക്രമണം : ശ്രീ​കോ​വി​ലിന്റെ വാ​തി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ തീ​യി​ട്ട്​ ന​ശി​പ്പി​ച്ചു

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​സാ​ദ്​ മ​രിക്കുകയായിരുന്നു. ​ഭാ​ര്യ: സ​റീ​ന (പ​ഴ​യ​ങ്ങാ​ടി). മ​ക്ക​ൾ: ഷ​ഹീ​ൻ (12), ശാ​ദി​ൻ (8). സ​ഹോ​ദ​ര​ങ്ങ​ൾ: ഖി​ഫാ​യ​ത്ത്, ഷ​ഫീ​ഖ്, ശി​ഹാ​ബു​ദ്ദീ​ൻ, ബ​ദ​റു​ദ്ദീ​ൻ, വാ​ഹി​ദ, ഫാ​ത്തി​മ, മു​ഹ​മ്മ​ദ​ലി, മ​ഹ​റൂ​ഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button