Latest NewsNewsIndia

15കാരിയായ​ പെണ്‍കുട്ടിയെ അധ്യാപിക നഗ്​നയാക്കി പരിശോധിച്ചതായി പരാതി

വസ്​ത്രത്തിന്‍റെയും രൂപത്തിന്‍റെയും പേരിലും അധ്യാപിക നിസാര കാര്യങ്ങള്‍ക്ക്​ ശകാരിച്ചിരുന്നതായും മാതാവ്​ പറയുന്നു.

ഹൈദരാബാദ്​: സ്വകാര്യ സ്​കൂളി​ല്‍ 15കാരിയായ ദലിത്​ പെണ്‍കുട്ടിയെ അധ്യാപിക നഗ്​നയാക്കി പരിശോധിച്ചതായി പരാതി. പരീക്ഷക്ക്​ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഹൈദരാബാദിലെ സെന്‍റ്​ ആന്‍​ഡ്രൂസ്​ സ്​കൂളില്‍ സെപ്​റ്റംബര്‍ 23നാണ്​​ സംഭവം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ പരീക്ഷയായിരുന്നു​ സെപ്​റ്റംബര്‍ 23ന്​. ആര്‍ത്തവമായിരുന്നതിനാല്‍ പെണ്‍കുട്ടി പരീക്ഷക്കിടെ രണ്ടു​തവണ വാഷ്​റൂമില്‍ പോയിരുന്നു. പെണ്‍കുട്ടി പരീക്ഷക്കിടെ വാഷ്​റൂമില്‍ പോയത്​ കോപ്പിയടിക്കാനാണെന്ന്​ അധ്യാപിക ആരോപിച്ചതായി പെണ്‍കുട്ടിയുടെ മാതാവ്​ സുധ പറയുന്നു.

തുടര്‍ന്ന്​ ​പെണ്‍കുട്ടിയെ സ്റ്റാഫ്​ മുറിയിലേക്ക്​ വിളിപ്പിച്ചു. ആയയെയും പെണ്‍കുട്ടിയെയും കൂട്ടി വാഷ്​റൂമിലേക്ക്​ പോയി. അവിടെവെച്ച്‌​ പെണ്‍കുട്ടിയുടെ അടിവസ്​ത്രങ്ങള്‍ അടക്കം അഴിച്ച്‌​ പരിശോധിച്ചു. വസ്​ത്രത്തിനടിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന്​ ആരോപിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ യാതൊന്നും അധ്യാപികക്ക്​ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ കൊണ്ടുവന്നത്​ പെണ്‍കുട്ടി നിരസിച്ചതോടെ അധ്യാപിക ശാസിക്കുകയും ചെയ്​തു. തുടര്‍ന്ന്​ വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട്​ സംഭവം വിവരിക്കുകയായിരുന്നു.

Read Also: വിമാനയാത്രയ്ക്കിടെ യാത്രക്കാരന് പ്രഷർ കുറഞ്ഞ് തലചുറ്റൽ, സഹായവുമായി ഡോക്ടറായ കേന്ദ്രമന്ത്രി: പ്രധാനമന്ത്രിയുടെ അഭിനന്ദനം

സംഭവത്തില്‍ സുധ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന്​ എഫ്.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തു. അതേസമയം ആരോപണങ്ങള്‍ സ്​കൂള്‍ അധികൃതര്‍ നിഷേധിച്ചു.എസ്​.സി/എസ്​.ടി, ക്രിമിനല്‍ കുറ്റകൃത്യ വകുപ്പുകള്‍ പ്രകാരമാണ്​ കേസ്​. മകള്‍ ആദ്യമായല്ല സ്​കൂള്‍ അധികൃതര്‍ക്കും അധ്യാപികക്കുമെതിരെ പരാതി പറയുന്നതെന്ന്​ സുധ പറഞ്ഞു. ഇതേ അധ്യാപിക പലപ്പോഴും മകളെ അധിക്ഷേപിച്ചിരുന്നു. മറ്റു വിദ്യാര്‍ഥികള്‍ക്കിടയില്‍വെച്ച്‌​ പരസ്യമായും അപമാനിച്ചിരുന്നു. വസ്​ത്രത്തിന്‍റെയും രൂപത്തിന്‍റെയും പേരിലും അധ്യാപിക നിസാര കാര്യങ്ങള്‍ക്ക്​ ശകാരിച്ചിരുന്നതായും മാതാവ്​ പറയുന്നു.

‘എസ്​.സി വിഭാഗത്തില്‍ നിന്നായതിനാല്‍ അധ്യാപകരും വിദ്യാര്‍ഥികളും മകളെ ഒറ്റപ്പെടുത്തിയിരുന്നു. വസ്​ത്രത്തിന്‍റെ ഇറക്കം കുറഞ്ഞതിന്​ ഒരിക്കല്‍ അധ്യാപിക മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച്‌​ അപമാനിച്ചു. ഓണ്‍ലൈന്‍ ക്ലാസിനിടെ നെറ്റ്​വര്‍ക്ക്​ തകരാറിനെ തുടര്‍ന്ന്​ വിഡിയോ ഓഫായതോടെ മകളെ മോശം ഭാഷയില്‍ ശകാരിച്ചു.​ സംഭവത്തിന്​ താന്‍ സാക്ഷിയാണ്’- സുധ പൊലീസില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button