ThiruvananthapuramLatest NewsKeralaNattuvarthaNews

യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വീടിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞു വരികയായിരുന്നു ഇയാൾ

നേമം: യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് കുന്നുംപാറ മുതുകുളം മേലെ പുത്തൻവീട്ടിൽ വിവേകാനന്ദൻറെ മകൻ പ്രശാന്ത് (40) ആണ് മരിച്ചത്. വീടിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞു വരികയായിരുന്നു ഇയാൾ.

വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറച്ചുനാളായി കുടുംബവുമായി ഇദ്ദേഹം അകന്ന് കഴിഞ്ഞു വരികയായിരുന്നു. കുടുംബപ്രശ്നമാണ് മരണകാരണമെന്നാണ് പൊലീസ് നി​ഗമനം. മരണത്തിൽ അസ്വാഭാവികതയില്ലെന്നു പൊലീസ് പറഞ്ഞു.

Read Also : വടകരയിൽ കളിപ്പാട്ട കടയിൽ തീ പിടിച്ചു : ഒഴിവായത് വൻ ദുരന്തം

നരുവാമൂട് പൊലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button