KeralaLatest NewsNews

സംസ്ഥാനത്തെ സർവകലാശാലകളെ ഭാവികാലത്തിനായി കൂടുതൽ സജ്ജമാക്കണം: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സേവനവും മെച്ചപ്പെടുത്തി ഭാവികാലത്തിന് പര്യാപ്തമാകും വിധം സംസ്ഥാനത്തെ സർവകലാശാലകളെ സജ്ജമാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുവിദ്യാഭ്യാസ മേഖലയിലേതുപോലെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയും മെച്ചപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്സ് പുരസ്‌കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിന്ന് മിടുക്കരായ വിദ്യാർഥികൾ ഉപരിപഠനത്തിനായി പുറത്തുള്ള സർവകലാശാകളിലേക്കും സ്ഥാപനങ്ങളിലേക്കും വൻതോതിൽ കുടിയേറുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കണമെന്ന് ഗവർണർ പറഞ്ഞു. കേരളത്തിന്റെ ഭാവി സാധ്യതകൾ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നോട്ട് പോക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. നിലവിലുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കപ്പെടണം. ഭൗതികവും സാഹിത്യപരവും കലാപരവും ധാർമ്മികവും നീതിശാസ്ത്രപരവുമായ പാരമ്പര്യവും സാങ്കേതിക നൈപുണ്യവും തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്ന മാധ്യമമാണ് സർവകലാശാല. ഇത് രാജ്യ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ ഭാഗമായ മൂല്യബോധം പ്രദാനം ചെയ്യുക എന്നത് സർവകലാശാലകളുടെ ഒരു പ്രധാന ധർമമാണെന്നും ഗവർണർ പറഞ്ഞു.

Read Also  :  സ്ഥിരം ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..

കോവിഡിനു ശേഷം ഓൺലൈൻ – ഡിജിറ്റലി എനേബിൾഡ് വിദ്യാഭ്യാസ രീതിയിലൂടെ പഠനവും അധ്യാപനവും സമന്വയിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് പൂർത്തിയാകുന്നതോടെ വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവിദ്യയുടെ പ്രയോഗത്തിൽ ഉത്തേജനമുണ്ടാക്കാനാകും. സർവകലാശാലാ പഠന വിഭാഗങ്ങളിൽ ഓൺലൈൻ എക്സാമിനേഷൻ സംവിധാനം രൂപപ്പെടുത്താൻ കഴിയണം. ഫലപ്രാപ്തി വിദ്യാഭ്യാസത്തിനനുസൃതമായി ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനാവശ്യമായ അധ്യാപക പരിശീലനം നൽകേണ്ടതുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button