Latest NewsCricketNewsIndiaInternational

ഒന്നാം ട്വെന്റി 20: ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു

ജയ്പൂർ: ട്വെന്റി 20 ലോകകപ്പിലെ തോൽവിക്ക് പകരം വീട്ടാൻ ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു. ട്വെന്റി 20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ന്യൂസിലാൻഡിനെ ബാറ്റിംഗിന് ക്ഷണിച്ചു. ട്വെന്റി ലോകകപ്പിന് ശേഷം പുതിയ ക്യാപ്ടനും പരിശീലകനും കീഴിലാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്.

Also Read:അഫ്ഗാനിസ്ഥാനിൽ സ്ഫോടനം: 5 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഐ എസ് എന്ന് സൂചന

ട്വെന്റി 20 ലോകകപ്പിൽ റണ്ണേഴ്സ് അപ്പുകളാണ് ന്യൂസിലാൻഡ്. എന്നാൽ ഇന്ത്യ സൂപ്പർ 12 ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ന്യൂസിലാൻഡിനോടും പാകിസ്ഥാനോടും ഏറ്റ തോൽവികളായിരുന്നു ഇന്ത്യക്ക് പുറത്തേക്കുള്ള വഴി കാട്ടിയത്.

കെയ്ൻ വില്ല്യംസണ് പകരം ടിം സൗത്തിയാണ് ന്യൂസിലാൻഡിനെ നയിക്കുന്നത്. ഇന്ത്യക്ക് വേണ്ടി വെങ്കിടേഷ് അയ്യർ അരങ്ങേറ്റ മത്സരം കളിക്കുന്നു. ശ്രേയസ് അയ്യറും ഭുവനേശ്വർ കുമാറും മുഹമ്മദ് സിറാജും ദീപക് ചഹാറും മടങ്ങിയെത്തിയിട്ടുണ്ട്. ന്യൂസിലാൻഡ് നിരയിൽ നീഷാമിനും വില്ല്യംസണും സോധിക്കും മിൽനും പകരം മാർക്ക് ചാപ്മാനും ടോഡ് ആസ്ലെയും ലോക്കി ഫെർഗൂസനും കളിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button