ചെന്നൈ: പീഡനത്തിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോയമ്പത്തൂരിലെ 48 യൂട്യൂബ് ചാനലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥിനിയുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിട്ടതിനാണ് നടപടി.
Also Read : കൊവിഡാനന്തര അതിജീവനം: തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന പുതിയ തൊഴിൽ നയം നടപ്പാക്കാനൊരുങ്ങി യുഎഇ
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അദ്ധ്യാപകന്റെ പീഡനത്തിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി അദ്ധ്യാപകൻ പീഡനത്തിനിരയാക്കുകയായിരുന്നു.
കേസിൽ ചിന്മയ വിദ്യാലയ സ്കൂളിലെ അദ്ധ്യാപകൻ മിഥുൻ ചക്രവർത്തിയെയും, പ്രിൻസിപ്പലിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് യുട്യൂബ് ചാനൽകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments