Latest NewsIndiaInternational

ശ്രീലങ്കൻ ഡോണിന്റെ മരണം ഹൃദയാഘാതം മൂലമല്ല ? യുവതി വിഷം കൊടുത്തു കൊന്നതെന്ന് സൂചന

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരിച്ചയാളുടെ വിരലുകളുടെയും കാൽവിരലുകളുടെയും നഖങ്ങൾ നീല നിറത്തിൽ കണ്ടെത്തി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ശ്രീലങ്കൻ ഡോൺ അംഗോഡ ലോക്കയുടെ മരണത്തിൽ ദുരൂഹത. ഇയാൾക്കൊപ്പം താമസിച്ചിരുന്ന അമാനി തൻജി എന്ന യുവതി ആണ് സംശയനിഴലിൽ ഉള്ളത്. ഇവർ അംഗോഡയെ വിഷം കൊടുത്തു കൊന്നതാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരിച്ചയാളുടെ വിരലുകളുടെയും കാൽവിരലുകളുടെയും നഖങ്ങൾ നീല നിറത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിഷബാധയെന്ന സംശയം പൊലീസിന് ഉണ്ടായത്.

ശ്രീലങ്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടു പ്രകാരം ഇയാളെ പ്രതികാര ദാഹിയായ സ്ത്രീ വിഷം കൊടുത്തു കൊന്നെന്നും കൂടെ താമസിച്ചിരുന്നവർ ആണെന്നുമാണ്. ശ്രീലങ്കൻ ഇന്റലിജൻസിനെ ഉദ്ധരിച്ച് ഒരു സംഘം ലോക്കിനെ എതിർത്തതായി പത്രങ്ങളിലും വാർത്ത വന്നിരുന്നു. ഈ സംഘത്തിന്റെ നിർദ്ദേശ പ്രകാരം യുവതി ഇയാൾക്ക് വിഷം കൊടുക്കുകയായിരുന്നു എന്നാണ് സൂചന.

read also: ഇന്ത്യയിൽ പ്രദീപ് സിംഗ് എന്ന പേരിൽ ഒളിവിലിരിക്കെ ഹൃദയസ്തംഭനം: മരിച്ചത് ശ്രീലങ്കൻ അധോലോകം വിറപ്പിച്ച അംഗോഡ

ഹൃദയാഘാതം സംഭവിച്ച് ജൂലൈ 3 ന് ലോക്ക മരിച്ചുവെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മധുരയിലെ ശ്‌മശാനത്തിൽ കൊണ്ടുപോയി സംസ്കരിച്ചു എന്നുമാണ് റിപ്പോർട്ടുകൾ. കേസ് അന്വേഷിക്കുന്ന സിബി-സിഐഡി മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് – തൻജി, ശിവകാമി സുന്ദരി, ധ്യാനേശ്വരൻ എന്നിവരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രദീപ് സിങ്ങിന്റെ പേരിൽ ആധാർ കാർഡ് ലഭിക്കുന്നതിന് വേണ്ടി വ്യാജ രേഖകൾ ചമച്ചെന്ന കുറ്റത്തിനാണ് ഇവർ അറസ്റ്റിലായത്. അതേസമയം തൻജി ഇയാൾക്കൊപ്പം 2017 മുതൽ ഭാര്യ എന്ന് മറ്റുള്ളവരെ ധരിപ്പിച്ചാണ് കൂടെ താമസിച്ചിരുന്നത്. അതേസമയം അറസ്റ്റിനു മുൻപ് അമിതമായി ഗുളിക കഴിച്ചതിനാൽ ചെന്നൈയിലേക്ക് മാറ്റുന്നതിന് മുമ്പ് തൻജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button