ജയ്പുർ: കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ചു. പെട്രോളിന് ലീറ്ററിന് 4 രൂപയും, ഡീസലിന് 5 രൂപയുമാണ് രാജസ്ഥാൻ കുറച്ചത്. കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടർന്നുബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ച സാഹചര്യത്തിലാണു തീരുമാനം.
സംസ്ഥാനത്ത് ഇടതു സർക്കാരിനെതിരെ സമരമുഖത്തുള്ള കോൺഗ്രസിന് രാജസ്ഥാൻ സർക്കാർ നീക്കം ഊർജ്ജം പകരും. നേരത്തേ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബും നികുതി കുറച്ചിരുന്നു. ഇന്ധനവില കുറയ്ക്കാൻ സംസ്ഥാനളോട് ഹൈക്കമാൻഡ് നിര്‍ദേശിച്ചിരുന്നു. അതേസമയം, ഇന്ധന നികുതിയിൽ വരുത്തിയ കുറവ് രാജസ്ഥാന് വർഷം 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. നവംബർ മൂന്നിന് പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചിരുന്നു. ഇതിനു പിന്നാലെ ചില സംസ്ഥാനങ്ങളും വിലയിൽ കുറവ് വരുത്തിയിരുന്നു.
Post Your Comments