കൊല്ലം : അഞ്ചലിൽ അനാഥാലയത്തിലെ അന്തേവാസിക്ക് ചൂരല്‍കൊണ്ട് ക്രൂരമര്‍ദനം.പ്രാര്‍ത്ഥനാ സമയത്ത് ഇരുന്നുറങ്ങിയെന്ന് പറഞ്ഞാണ് പ്രായമായ സ്ത്രീയെ സ്ഥാപന നടത്തിപ്പുകാരൻ അഡ്വ. സജീവന് മര്‍ദ്ദിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
സജീവൻ ചൂരൽ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. മറ്റൊരു പ്രായമായ സ്ത്രീയോടും സജീവന് വളരെ മോശമായ രീതിയില്‍ പെരുമാറുന്നത് ദൃശ്യങ്ങളിലുണ്ട്. സ്ഥാപനത്തിലെ തന്നെ ജീവനക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Read Also : ഇനി മുതൽ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങാം: റസ്റ്റോറന്റുകളിൽ മദ്യം കുപ്പികളിൽ വിൽപന നടത്താനും അനുമതി
20 ലേറെ അന്തേവാസികളാണ് അഞ്ചൽ അർപ്പിത സ്നേഹാലയത്തിൽ കഴിയുന്നത്. മര്‍ദ്ദനമേറ്റ സ്ത്രീയുടെ മൊഴിയെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, വീഡിയോ വ്യാപകമായിസോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന വിചിത്രവാദമാണ് സ്ഥാപനത്തിന്റെ അധികൃതര്‍ ഉന്നയിക്കുന്നത്.
Post Your Comments