Latest NewsUAENewsInternationalGulf

യുഎഇയിലെ പുതിയ തൊഴിൽ നിയമം: ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ 6 അവധി ഓപ്ഷനുകൾ

അബുദാബി: തൊഴിലാളികളുടെ സമഗ്ര ക്ഷേമം ഉറപ്പു വരുത്തുന്നതിനായി പുതിയ തൊഴിൽ നിയമം അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള ആറു അവധി ഓപ്ഷനുകളാണ് പുതിയ തൊഴിൽ നിയമത്തിലുള്ളത്.

Read Also: ദിവസവും ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കൂ: ആരോ​ഗ്യഗുണങ്ങൾ നിരവധി..!

വാരാന്ത്യ അവധിക്കു പുറമെ അടുത്ത ബന്ധുക്കൾ മരിച്ചാൽ 3-5 ദിവസം വരെ അവധി നൽകണമെന്ന് പുതിയ തൊഴിൽ നിയമത്തിൽ നിഷ്‌കർഷിക്കുന്നു. യുഎഇയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്നിട്ടുണ്ടെങ്കിൽ വർഷത്തിലൊരിക്കൽ 10 ദിവസത്തെ പഠന അവധിക്കും അർഹതയുണ്ടെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രസവാവധി 60 ദിവസമാക്കി വർധിപ്പിക്കാം. 45 ദിവസം മുഴുവൻ വേതനവും 15 ദിവസം പകുതി വേതനവും നൽകണം. തക്ക കാരണമുണ്ടെങ്കിൽ ശമ്പളമില്ലാത്ത 45 ദിവസം കൂടി അവധി എടുക്കുകയും ചെയ്യാം.

കുട്ടികളുടെ ചികിത്സാർഥം 30 ദിവസം ശമ്പളത്തോടുകൂടിയും 30 ദിവസം ശമ്പളമില്ലാത്ത അവധിയും ലഭിക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

Read Also: ഹറം പള്ളിയിലെത്തുന്ന തീർത്ഥാടകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ റോബോട്ട്: 11 ഭാഷകളിൽ സംസാരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button