
ഭോപ്പാൽ : ഇതര മതത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന് മകളെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി പിതാവ്. ഭോപ്പാലിലെ റാത്തിബാദിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെയും എട്ട് മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹം സമസ്ഗഡ് വനത്തിൽ നിന്ന് കണ്ടെടുത്തു. അസുഖം ബാധിച്ചാണ് കുട്ടി മരിച്ചത്.
ഇതര മതസ്ഥനെ വിവാഹം കഴിച്ചതോടെ പെൺകുട്ടിയുമായി കുടുംബം അകൽച്ചയിലായിരുന്നു. കഴിഞ്ഞ ദീപാവലിയ്ക്ക് പെൺകുട്ടി മൂത്ത സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. അസുഖബാധിതനായ കുട്ടി ഈ വീട്ടിൽ വെച്ചാണ് മരിച്ചത്. പേരക്കുട്ടി മരിച്ച വിവരം മൂത്തസഹോദരിയാണ് പിതാവിനെ അറിയിച്ചത്. തുടർന്ന് പിതാവും സഹോദരനും ഇവിടേക്ക് എത്തി.അന്ത്യകർമങ്ങൾ നടത്താനെന്നും പറഞ്ഞ് പിതാവ് കുഞ്ഞിന്റെയും മൃതദേഹത്തെയും പെൺകുട്ടിയെയും കാട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു. അവിടെ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയും, കഴുത്തുഞെരിച്ച് കൊല്ലുകയും ചെയ്തു. ശേഷം മൃതദേഹം വനത്തിൽ ഉപേക്ഷിച്ച് ഇയാൾ മടങ്ങി.വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളുടെ പ്രണയവിവാഹത്തെച്ചൊല്ലി കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പറഞ്ഞു.
Post Your Comments