Latest NewsNewsInternational

ഇന്ത്യയെ ഞങ്ങള്‍ക്ക് വിശ്വാസമാണ്, ഇന്ത്യാവിരുദ്ധ പ്രകടനം തളളിക്കളഞ്ഞ് മാലി സര്‍ക്കാര്‍

മാലി: രാജ്യത്ത് നടന്ന ഇന്ത്യ വിരുദ്ധ പ്രകടനത്തെ ശക്തമായി തളളിക്കളഞ്ഞ് മാലി സര്‍ക്കാര്‍. ഇന്ത്യ വിശ്വസ്തരായ ഏറ്റവും അടുപ്പമുളള അയല്‍ക്കാരാണെന്നും ഇന്ത്യയുമായുളള സഹകരണം സമുദ്ര സുരക്ഷയില്‍ ഉള്‍പ്പെടെ ഗുണകരമാണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങള്‍ക്ക് സമൂഹമാദ്ധ്യമങ്ങളെയും മാദ്ധ്യമങ്ങളെയും വേദിയാക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാലിയുടെ ഏറ്റവും തന്ത്രപ്രധാന ഉഭയകക്ഷി പങ്കാളിയായ ഇന്ത്യയ്ക്കെതിരായ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Read Also : മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടി: കല്ലാച്ചി എംഇടി കോളേജിൽ റാഗിംഗ്, പരാതി നൽകി പ്രിൻസിപ്പൽ

‘പരസ്പരം സാംസ്‌കാരികവും ചരിത്രമൂല്യവും പങ്കിടുന്ന ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയുമായി ഉളളത്. മാലിദ്വീപിലെ ജനങ്ങള്‍ക്ക് എല്ലാ തലങ്ങളിലും സുസ്ഥിരമായ പിന്തുണയാണ് ഇന്ത്യ നല്‍കുന്നത്. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സുരക്ഷ ഉറപ്പിക്കുന്നതിലുള്‍പ്പെടെ ഇന്ത്യയുടെ പങ്ക് വലുതാണ്. തീര നിരീക്ഷണത്തിലും സമുദ്രത്തിലെ അപകടഘട്ടങ്ങളിലും ഉള്‍പ്പെടെ ഇന്ത്യയുടെ സഹായം നിര്‍ണായകമാണ്. ഇതെല്ലാം ദ്വീപിലെ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്നതാണ്’ . മാലി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button