മക്ക: മസ്ജിദുൽ ഹറമിലെത്തുന്ന തീർഥാടകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ഇനി മുതൽ റോബോട്ടും. 11 ഭാഷകൾ സംസാരിക്കുമെന്നതാണ് ഈ റോബോട്ടിന്റെ പ്രത്യേകത. ഫറം പള്ളിയിൽ കർമ്മനിരതരാകുന്ന ഈ റോബോട്ട് കാഴ്ച്ചക്കാർക്കെല്ലാം ഒരു വിസ്മയം തന്നെയായിരിക്കും. ഹജ്, ഉംറ തീർഥാടന നടപടിക്രമങ്ങളെക്കുറിച്ചും പ്രാർഥനകളെക്കുറിച്ചുമുള്ള മാർഗനിർദേശൾ തീർഥാടകർക്ക് നൽകാനും റോബോട്ട് സഹായിക്കും.
Read Also: ശബരിമലയിൽ ഉപയോഗിച്ചത് ഹലാൽ ശർക്കര തന്നെയെന്ന് സമ്മതിച്ച് മുൻ ദേവസ്വം പ്രസിഡന്റ്: വിശദീകരണം വിചിത്രം
ഇംഗ്ലിഷ്, അറബിക്, ചൈനീസ്, റഷ്യൻ ഉൾപ്പെടെ 11 ഭാഷകളിൽ റോബോട്ട് സംസാരിക്കും. മലയാളം ഉൾപ്പെടെ മറ്റു ഭാഷകളിലെ ചോദ്യങ്ങൾക്ക് അതതു ഭാഷാ വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യവും റോബോട്ട് ചെയ്തു നൽകും.
അതേസമയം മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് നേരത്തെ റോബോട്ടിനെ നിയോഗിച്ചിരുന്നു. നിലം കഴുകൽ, തുടക്കൽ, അണുനശീകരണം തുടങ്ങിയ ജോലികളെല്ലാം റോബട്ടുകളാണ് ചെയ്യുന്നത്. തുടർച്ചയായി 4 മണിക്കൂർ വരെ ജോലി ചെയ്യാനുള്ള ശേഷം ഈ റോബോർട്ടുകൾക്കുണ്ട്. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യയിൽ തയാറാക്കിയ റോബോട്ട് അത്യാധുനിക സെൻസറിലൂടെ ആളുകളുടെ സാമീപ്യവും തടസ്സങ്ങളും വസ്തുക്കളും തിരിച്ചറിഞ്ഞ് കൂട്ടിയിടിക്കാതെ ജോലി ചെയ്യും.
300 കിലോ റോബോട്ടിന്റെ ഭാരം. 68 ലീറ്റർ ജലം റോബോട്ടിൽ സൂക്ഷിക്കാം. മണിക്കൂറിൽ 2045 ചതുരശ്രമീറ്റർ സ്ഥലം ശുചീകരിച്ച് അണുവിമുക്തമാക്കുകയും ചെയ്യും. ബാറ്ററിയിലും ഇവ പ്രവർത്തിക്കും. നേരത്തെ തീർഥ ജലം (സംസം) വിതരണം ചെയ്യാനും അണുനാശിനി തളിക്കാനും റോബോട്ടിന്റെ സേവനം അധികൃതർ പ്രയോജനപ്പെടുത്തിയിരുന്നു.
Read Also: സ്കൂൾ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ അരി സപ്ലൈകോയുടേത് അല്ലെന്ന് അധികൃതർ
Post Your Comments