ചെന്നൈ: തുടർച്ചയായുള്ള കെട്ടിടനിർമാണ സാധനങ്ങളുടെ വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാരന് ആശ്വാസവുമായി തമിഴ്നാട് സർക്കാർ. മറ്റു സിമന്റുകളെക്കാൾ കുറഞ്ഞ വിലയിൽ തമിഴ്നാട് സിമന്റ്സ് കോർപ്പറേഷന്റെ ‘വലിമൈ’ എന്ന പുതിയ ബ്രാൻഡ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പുറത്തിറക്കി. സ്വകാര്യ കമ്പനികൾ സിമന്റ് വില കൂട്ടിയതോടെ സർക്കാർ സ്വന്തം നിലയിൽ വില കുറച്ച് സിമന്റ് ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ നീക്കം തുടങ്ങുകയായിരുന്നു.
നിലവിൽ വിപണിയിൽ സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയ്ക്ക് അടുത്ത് വിലയുള്ളപ്പോൾ വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന് 365 രൂപയുമാണ് നിരക്ക്. തമിഴ്നാട് സർക്കാരിന്റെ ‘അരസു’ സിമന്റ് നിലവിൽ മാസം തോറും 30,000 ടൺ നിർമിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജയലളിത മുഖ്യമന്തിയായിരുന്ന കാലത്ത് അരസു സിമന്റ് അമ്മ സിമന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
Post Your Comments