ബീജിംഗ്: വികസിത രാജ്യങ്ങൾക്കിടയിൽ ചൈന ഒറ്റപ്പെടുന്നതായി സർവേ ഫലം. കഴിഞ്ഞ പതിനഞ്ച് വർഷമായി ലോകരാഷ്ട്രങ്ങൾക്ക് ചൈനയോടുള്ള വെറുപ്പ് വർദ്ധിക്കുന്നതായാണ് പഠന ഫലം പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ചൈനയാണെന്ന് അമേരിക്കയിലെ നാൽപ്പത്തിയഞ്ച് ശതമാനത്തിലധികം ആളുകളും വിശ്വസിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Also Read:സകല ഐശ്വര്യങ്ങൾക്കുമായി ശബരിമലയിലെ പടി പൂജ
ചൈന ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്ന് പതിനേഴ് വികസിത രാജ്യങ്ങൾ വിശ്വസിക്കുന്നതായി യൂറേഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയത്തിൽ ജപ്പാൻ, സ്വീഡൻ, ദക്ഷിണ കൊറിയ, അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചൈനക്ക് നെഗറ്റീവ് പോയിന്റുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ പാശ്ചാത്യ ക്രിസ്ത്യൻ സംസ്കാരത്തിന്റെ അസഹിഷ്ണുതയാണ് ഇതെന്ന് ആരോപിച്ച് ചൈനീസ് വിദഗ്ധർ സർവേ ഫലം തള്ളിക്കളയുകയാണ്.
പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന ഇന്ത്യയോട് ഏറെക്കുറെ ശത്രുതാ മനോഭാവമാണ് കാണിക്കുന്നത്. എന്നാൽ ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പാകിസ്ഥാന് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തി വെക്കുന്നതായി സർവേ ഫലം വ്യക്തമാക്കുന്നു. ചൈനയുടെ വികലമായ നിക്ഷേപ നയങ്ങൾ കാരണം പാകിസ്ഥാൻ ഇന്ന് സാമ്പത്തിക സഹായത്തിന് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇത് ചൈനയെ വിശ്വസിക്കാൻ കൊള്ളാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതായും സർവേ ഫലം വ്യക്തമാക്കുന്നു.
Post Your Comments