ഡൽഹി: പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ച മുംബൈ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി. തനിക്കെതിരായ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ബി.ജെ.പി പ്രവര്‍ത്തകനായ മഹേഷ് ഹുകുംചന്ദ് ശ്രീശ്രീമല്‍ എന്നയാളുടെ അപകീര്‍ത്തി പരാതിയെ തുടര്‍ന്ന് 2019 ആഗസ്റ്റ് 28 ന് ഗിര്‍ഗാവിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചത്. അതേസമയം, തനിക്കെതിരെ ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ട കാര്യം 2021 ജൂലായില്‍ മാത്രമാണ് അറിയുന്നതെന്ന് രാഹുല്‍ പറഞ്ഞു.
2018 സെപ്റ്റംബറില്‍ രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ നടത്തിയ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. പ്രധാനമന്ത്രിയെ ‘കമാന്റര്‍ ഇന്‍ തീഫെ’ന്ന് വിളിച്ച് പരിഹസിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
Post Your Comments