തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കൈവശമുള്ള ജനന-മരണ വിവരങ്ങൾ പൗരത്വ നിയമത്തിനു കീഴിലെ ജനസംഖ്യ രജിസ്റ്ററുമായി ബന്ധിപ്പിക്കാൻ നിയമ ഭേദഗതിയുമായി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് അയച്ച ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി നിയമത്തിന്റെ കരടിലാണ് നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനങ്ങൾ സൂക്ഷിക്കുന്ന ജനന-മരണ വിവരങ്ങൾ ജനസംഖ്യ രജിസ്റ്റർ പുതുക്കാൻ ഉപയോഗിക്കാനും ആധാർ, റേഷൻ കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനുമടക്കവുമാണ് ഭേദഗതിയെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനങ്ങളിലെ ചീഫ് രജിസ്ട്രാറുമാർ ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതു കൂടാതെ, ഡേറ്റബേസ് കൂടി കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് നിയമത്തിന്റെ മൂന്നാം വകുപ്പിലെ ഭേദഗതി നിർദേശിക്കുന്നുണ്ട് .
Post Your Comments