KollamKeralaNattuvarthaLatest NewsNews

കഞ്ചാവുമായി ആന്ധ്ര സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി അറസ്റ്റിൽ

വിശാഖപട്ടണം സ്വദേശി പുരുഷ കാരി രാഘവ വേദ്രയാണ് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായത്

കുണ്ടറ: കഞ്ചാവുമായി ആന്ധ്ര സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ. കുണ്ടറ പൊലീസ് ആണ് വിദ്യാർത്ഥിയെ പിടികൂടിയത്. വിശാഖപട്ടണം സ്വദേശി പുരുഷ കാരി രാഘവ വേദ്രയാണ് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായത്.

ട്രെയിൻ മാർഗം കൊല്ലത്ത് എത്തി. അവിടെ നിന്നും ബസിൽ കുണ്ടറ മാമൂട്ടിൽ ഇറങ്ങിയപ്പോൾ ആണ് പൊലീസ് പിടികൂടിയത്. കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

Read Also : വയറുവേദന പല രോ​ഗങ്ങളുടെയും ലക്ഷണങ്ങളാകാം

കുണ്ടറ എസ്ഐയുടെ നേതൃത്വത്തിലുളള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button