KeralaLatest NewsNews

ശബരിമല പ്രസാദങ്ങളിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നത് ഭക്തരോടുള്ള വെല്ലുവിളി: ശശികല ടീച്ചർ

പത്തനംതിട്ട : ശബരിമലയിലെ അപ്പം-അരവണ പ്രസാദത്തിൽ ഹലാൽ ശർക്കര ഉപയോഗിച്ച ദേവസ്വം നടപടിക്കെതിരെ വിമർശനവമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചർ. ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിച്ച് പ്രസാദം നിർമ്മിക്കുന്നത് ഭക്തരോടും ദേവനോടുമുള്ള വെല്ലുവിളിയാണെന്ന് ശശികല ടീച്ചർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശശികല ടീച്ചറിന്റെ പ്രതികരണം.

‘കണ്ടവന്മാർ തുപ്പിയത് ഭഗവാന് നേദിക്കുകയും ഭക്തന് പ്രസാദമായി നൽകുകയും ചെയ്ത ദേവസ്വം ബോർഡിനെ ഭക്തർ അവിടുന്ന് തല്ലി ഇറക്കാത്തത് ഹിന്ദുവിന്റെ സഹിഷ്ണുത കാരണം’- ശശികല ഫേസ്ബുക്കിൽ കുറിച്ചു. ഗുരുതരമായ കുറ്റകൃത്യമാണിത്. ഈ കാര്യത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ആ ശർക്കര അവിടെ ഉപയോഗിക്കുകയോ നേദിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പ്രായശ്ചിത്തം ചെയ്യണം. കാരണം അത് വിശ്വാസത്തെ ഹനിക്കുക എന്ന ഉദ്ദേശത്തോട് കൂടി മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ശശികല പറഞ്ഞു.

Read Also  :  ശബരിമലയിൽ അപ്പം അരവണ നിർമ്മാണത്തിന് ഹലാൽ ശർക്കര: പ്രതിഷേധം ശക്തം

ഭക്തിയോട് കൂടിയെത്തുന്ന തീർത്ഥാടകർക്കാണ് ഇത്തരത്തിൽ ഹലാൽ ശർക്കര കൊണ്ട് ഉണ്ടാക്കിയ അപ്പവും അരവണയുമെല്ലാം നൽകുന്നത്. സർക്കാർ സാമ്പത്തിക ലാഭം മാത്രമാണ് നോക്കുന്നത് എന്ന് വിശ്വസിക്കാൻ കഴിയില്ല. വിശ്വാസം നശിപ്പിക്കുക എന്ന ദുരുദ്ദേശം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. എന്താണ് ഹലാൽ എന്നും അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുമെല്ലാം പൊതുസമൂഹത്തിന് ഇന്ന് അറിയാം. ഇത്രയധികം ചർച്ച ചെയ്യപ്പെട്ട വിഷയമായിട്ടും ഹലാൽ മുദ്ര തന്നെയുള്ള ശർക്കര വാങ്ങിച്ചു എന്നത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നും ശശികല ടീച്ചർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button