KeralaLatest NewsNews

ഹലാൽ ശർക്കര ഉപയോഗം: ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ.ജെ.ആർ കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ഹർജിയിൽ പറയുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹർജിയിൽ പറയുന്നു.

Read Also  :  കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 പുതിയ കേസുകൾ

അതേസമയം, വിദേശത്തേക്ക് കയറ്റി അയക്കുന്ന ശർക്കരയാണ് ഉപയോഗിക്കുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വാദം. അറബ് രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്ന ശർക്കരയായതിനാലാണ് ഹലാൽ സ്റ്റിക്കറെന്നും ബോർഡ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button