പാലക്കാട്: കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന് നേരത്തെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ അര്‍ഷിത. അഞ്ചു പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ആരും മുഖം മറച്ചിരുന്നില്ലെന്നും അര്‍ഷിത പറയുന്നു. പ്രതികളെ ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നും സഞ്ജിത്തിന്റെ ഭാര്യ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ 8.40ന് ആണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. യാത്രയ്ക്കിടെ ബൈക്കിന്റെ വേഗത കുറഞ്ഞ സമയത്താണ് കാറില്‍ വന്നവര്‍ സഞ്ജിത്തിനെ വെട്ടിയതെന്ന് അര്‍ഷിത പറയുന്നു. തന്നെ വലിച്ച് മാറ്റിയശേഷം സഞ്ജിത്തിനെ വെട്ടിയതെന്നും അവര്‍ പറഞ്ഞു. സഞ്ജിത്തിന് നേരത്തെ ഭീഷണിയുണ്ടായിരുന്നതിനാല്‍ ഒരാഴ്ച മുമ്പ് മമ്പറത്തുള്ള തന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നുവെന്നും അര്‍ഷിത പറഞ്ഞു.
ഇന്നലെ രാവിലെ 9 മണിയോടെ ഭാര്യയുടെ മുന്നിലിട്ടാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ ഭാര്യയുമായി ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ നാലു പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തില്‍ മുപ്പതോളം വെട്ടുകള്‍ ഉണ്ടായിരുന്നു. സഞ്ജിത്തിന് നേരെ നേരത്തേയും എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
Post Your Comments