Latest NewsNewsInternationalOmanGulf

കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിച്ച് ഒമാൻ ആരോഗ്യമന്ത്രി

മസ്‌കറ്റ്: കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിച്ച് ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി. പ്രായമായവർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവരുൾപ്പെടുന്ന മുൻഗണനാ വിഭാഗങ്ങൾക്കാണ് ഒമാനിൽ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ ആരംഭിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒമാനിൽ മൂന്നാം ഡോസ് വാക്സിൻ വിതരണത്തിന് അംഗീകാരം നൽകിയത്. കോവിഡ് അവലോകന സുപ്രീം കമ്മറ്റി യോഗത്തിലായിരുന്നു മൂന്നാം ഡോസ് വിതരണത്തിന് അനുമതി നൽകിയത്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: അനാഥാലയത്തിന്റെ സ്ഥാപകൻ അറസ്റ്റിൽ

ഫൈസർ ബയോഎൻടെക് വാക്സിന്റെ ബൂസ്റ്റർ ഡോസാണ് ഒമാൻ ജനങ്ങൾക്ക് നൽകുന്നത്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ട് മാസം പൂർത്തിയാക്കിയ താഴെ പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കാണ് ഒമാനിൽ ബൂസ്റ്റർ ഡോസിന് മുൻഗണന നൽകിയിരിക്കുന്നത്.

65 വയസിന് മുകളിൽ പ്രായമുള്ളവർ. അമ്പത് വയസിന് മുകളിൽ പ്രായമുള്ള ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രവർത്തകർ, പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ. ഗുരുതരമായ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, കിഡ്‌നി രോഗങ്ങൾ, കരൾ സംബന്ധമായ അസുഖങ്ങൾ, അമിതവണ്ണം മുതലായ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കാണ് ഈ വിഭാഗത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. ക്യാൻസർ ചികിത്സ തേടുന്നവർ, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, എച്ച്ഐവി ബാധിതർ, രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് സ്വീകരിച്ച് 3 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസിന് അർഹത നൽകുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

Read Also: കേരളം ഒരിഞ്ചുപോലും മുന്നേറാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്, ഒരൽപം പിറകോട്ട് പോയാൽ അവർക്കത്രയും സന്തോഷം: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button