Latest NewsIndia

യൂണിഫോമിട്ട പൊലീസുകാരനെ ചുംബിച്ച് യുവതി: സസ്‌പെൻഷൻ നൽകി സർക്കാർ

യൂണിഫോം ധരിച്ച് ഭാര്യാ സഹോദരന്‍റെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരന്‍റെ കവിളില്‍ ചുംബിച്ചത്.

കോയമ്പത്തൂർ: പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധു ചുംബിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ . കോയമ്പത്തൂര്‍ സിറ്റി ആംഡ് ഫോഴ്സ് അംഗമായ 29കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ വി ബാലാജിക്ക് എതിരെയാണ് നടപടിയെടുത്തത്. യൂണിഫോം ധരിച്ച് ഭാര്യാ സഹോദരന്‍റെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരന്‍റെ കവിളില്‍ ചുംബിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

ചുംബനത്തിന്‍റെ ദൃശ്യങ്ങള്‍ പാര്‍ക്കിലുണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.ബാലാജി മറ്റൊരു സമുദായത്തില്‍ നിന്നുള്ള യുവതിയെയാണ് വിവാഹം ചെയ്തിട്ടുള്ളതെന്നും പൊലീസ് വിശദമാക്കിയതായാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിവാഹത്തിന് ശേഷമാണ് ഭാര്യയുടെ ബന്ധുവുമായി ബാലാജി ചങ്ങാത്തത്തിലായത്. യുവതിയോടൊപ്പമായിരുന്നു ബാലാജി പാര്‍ക്കിലെത്തിയത്.

കൂടല്ലൂര്‍ സ്വദേശിയായ വി ബാലാജി ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം പൊലീസ് ക്വാട്ടേഴ്സിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം വളങ്കുളത്തിന് സമീപമുള്ള പാര്‍ക്കില്‍ വച്ച് ഭാര്യാ സഹോദരന്‍റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു ബാലാജി. ഇതിനിടയില്‍ യുവതി ബാലാജിയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് അയച്ചു നല്‍കുകയായിരുന്നു. ശനിയാഴ്ച രാവിലയോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

സംഭവം നടക്കുന്ന സമയത്ത് ബാലാജി യൂണിഫോമിലായിരുന്നു. അതിനാല്‍ തെറ്റായ സന്ദേശമാണ് ദൃശ്യം നല്‍കുന്നതെന്ന് വ്യക്തമാക്കിയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരളീധരന്‍ ബാലാജിക്ക് എതിരായ നടപടി എടുത്തത്. 2017ലാണ് ബാലാജി സര്‍വ്വീസില്‍ കയറിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button