വഡോദര: ഗുജറാത്തിലെ വല്‍സാദില്‍ ട്രയിന്‍ കോച്ചില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നിർണായ വഴിത്തിരിവ്. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ18കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പൊലിസ്.
കോളജ് വിദ്യാര്‍ഥിനിയായ 18കാരി വഡോദരയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയില്‍ പ്രവര്‍ത്തിച്ചിരുന്നു. നവംബര്‍ നാലിന് നവ്സാരി സ്വദേശിയായ പെണ്‍കുട്ടിയെ വല്‍സാദ് ക്യൂന്‍ എക്സ്പ്രസിലെ കോച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് കണ്ടെത്തിയ ഡയറിയാണ് സംഭവത്തിൽ നിർണായകമായത്. ഈ മാസം ആദ്യം ഓട്ടോയിലെത്തിയ രണ്ടു പ്രതികള്‍ പെണ്‍കുട്ടിയെ കണ്ണുകെട്ടി തട്ടിക്കൊണ്ടുപോകുകയും ഒറ്റപ്പെട്ട സ്ഥലത്തുവച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പൊലീസിന്‍റെ നിഗമനം. പിന്നീട് പ്രദേശത്തേക്ക് ഒരു ബസ് ഡ്രൈവര്‍ വന്നതോടെ പ്രതികള്‍ കടന്നുകളഞ്ഞു. ബസ് ഡ്രൈവറുടെ സഹായത്തോടെ പെണ്‍കുട്ടി സുഹൃത്തിനെ വിളിക്കുകയും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നമെന്ന് ഡയറിയില്‍ പറയുന്നു.
സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായോ എന്നത് അന്വേഷിക്കാനും പ കുറ്റവാളികളെ പിടികൂടാനും നല്‍കിയതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സുഭാഷ് ത്രിവേദി പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചതായും 450 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.
Post Your Comments