Latest NewsKeralaIndiaInternational

ഒരു പവന് അരലക്ഷം കൊടുക്കേണ്ടി വരുമോ? സ്വർണവിലയിൽ രാജ്യാന്തരവിപണി സൂചിപ്പിക്കുന്നത് ഇങ്ങനെ

നിക്ഷേപകർ വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുമെന്നാണ് കണക്കുകൂട്ടലുകൾ.

ന്യൂഡൽഹി: സ്വർണവിലയിൽ സമീപഭാവിയിൽത്തന്നെ വലിയ വർധനവുണ്ടാകാമെന്ന തരത്തിലുള്ള പ്രവചനങ്ങളാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാണ്യപ്പെരുപ്പം വലിയ ഭീഷണിയായി തുടരുമ്പോൾ സ്വർണത്തിലേക്കു നിക്ഷേപകർ വൻതോതിൽ തിരിച്ചെത്തിയേക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ. കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില മാസങ്ങൾക്കു ശേഷം 37,000 രൂപയ്ക്കു തൊട്ടടുത്തെത്തി.

ഇനിയും 3000 ഡോളറിലേക്ക് രാജ്യാന്തര വിപണിയിലെ വില ഉയർന്നാൽ കേരളത്തിൽ സ്വർണവില റോക്കറ്റുപോലെ ആയിരിക്കുമെന്നും സൂചനകളുണ്ട്. അലൂമിനിയം, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം തുടങ്ങി ഒട്ടേറെ വസ്തുക്കൾക്ക് കോവിഡ്അനന്തര വിപണിയിൽ വലിയ ഡിമാൻഡാണ്.ഇനി വൻതോതിൽ ഡിമാൻഡ് ഉയരാൻ പോകുന്നത് സ്വർണത്തിനായിരിക്കുമെന്നാണു സൂചന. നിക്ഷേപകർ വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുമെന്നാണ് കണക്കുകൂട്ടലുകൾ.

നാണ്യപ്പെരുപ്പപ്പേടി വിപണികളെ ബാധിച്ചതിനൊപ്പം ഡോളർ ദുർബലമാകുന്നതും സ്വർണത്തിന്റെ വില നാലു മാസത്തെ ഉയരത്തിലെത്താൻ കാരണമായി.അമേരിക്കയിലെ നാണ്യപ്പെരുപ്പമാണ് ഇപ്പോൾ സ്വർണ സ്വർണവില കൂട്ടിയത്. ചൈനയുടെ എവർഗ്രാൻഡേ റിയൽ എസ്റ്റേറ്റ് തകർച്ചയും അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കു വർധിപ്പിച്ചതും ചൈന-യുഎസ് ഫെയ്സ്– 1 കരാറുമെല്ലാം സ്വർണത്തിന്റെ വില സ്വാധീനിച്ചു.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കേരളത്തിലെ വിപണികളിലും അതേ രീതിയിൽ പ്രതിഫലിക്കും.രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡിന്റെ വില 1800 ഡോളർ കടന്നതോടെയാണ് കേരളത്തിലും വില പവന് 36,000 രൂപ കടന്നത്. തുടർന്ന് 1850 ഡോളർ കടന്നപ്പോൾ കേരളത്തിലെ വില പവന് 37000 രൂപയിലേക്ക് അടുക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button