ന്യൂഡൽഹി : പ്രേമാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. നാൽപതു മുതൽ അൻപതു ശതമാനം വരെ പൊള്ളലേറ്റ് ഗുരുതരമായ നിലയിൽ ആശുപത്രിയിലെത്തിച്ച യുവതി പിന്നീട് മരിച്ചു.
നവംബർ മൂന്നിന് ഡൽഹിയിലെ ബവാനയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ പ്രദേശവാസിയായ മോന്റു എന്ന ഇരുപത്തിമൂന്നുകാരനെ പൊലീസ് പിടികൂടി. ഇയാളുടെ പ്രേമാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആസിഡ് ആക്രമണം. യുവതിയുടെ കൈകൾ ബന്ധിച്ച് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖമുൾപ്പടെ ശരീരമാസകലം യുവതിക്ക് പൊള്ളലേറ്റിരുന്നതായും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും ഡോക്ടർമാർ അറിയിച്ചു. ഭർതൃമതിയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി.
Read Also : മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പന്‍ ചരിഞ്ഞ നിലയില്‍
പ്രതിക്ക് വധശിക്ഷ നൽകണമെന്നും നീതി ലഭിക്കണമെന്നും യുവതിയുടെ ഭർത്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമ്മ ആശുപത്രിയിലാണെന്നും ഉടനെ മടങ്ങിവരുമെന്നാണ് കുഞ്ഞുങ്ങളോട് പറഞ്ഞിരുന്നതെന്നും ഭർത്താവ് പറഞ്ഞു.
Post Your Comments