ThiruvananthapuramKeralaLatest NewsNews

കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന തീരുമാനം: സിപിഎം ദേശീയ നേതൃത്വത്തെ പിണറായി സംഘം അട്ടിമറിച്ചെന്ന് കെ സുധാകരന്‍

അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തുന്ന കേരളത്തിലെ സിപിഎം നേതാക്കളുടെ മൃദു ഹിന്ദുത്വ സമീപനത്തിന്റെ തെളിവാണ് പിബിയിലെ നിലപാടെന്നും അദ്ദേഹം

തിരുവനന്തപുരം: ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ദേശീയതലത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന തീരുമാനം പോളിറ്റ് ബ്യൂറോ എടുത്തത് കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം മൂലമാണോയെന്ന് വ്യക്തമാക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

Read Also : മുല്ലപ്പെരിയാര്‍ മരംമുറി: കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് കെ സുധാകരന്‍

കാലങ്ങളായി കേരളത്തില്‍ സിപിഎമ്മും ബിജെപിയും തുടരുന്ന രഹസ്യ സഖ്യത്തിന്റെ ഫലമായാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന തീരുമാനം പോളിറ്റ് ബ്യൂറോയില്‍ സ്വീകരിക്കാന്‍ കേരള നേതാക്കള്‍ക്ക് ഇന്ധനം പകര്‍ന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം മാത്രമാണ് സിപിഎമ്മിന് തുരുത്തായുള്ളതെന്നും സിപിഎം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യവും വിവേകമില്ലായ്മയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തുന്ന കേരളത്തിലെ സിപിഎം നേതാക്കളുടെ മൃദു ഹിന്ദുത്വ സമീപനത്തിന്റെ തെളിവാണ് പിബിയിലെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ലാവ് ലിന്‍ കേസും സ്വര്‍ണക്കടത്ത് കേസും ബിജെപി നേതാക്കള്‍ പ്രതികളായ കഴുല്‍പ്പണക്കേസും എങ്ങനെ തെളിവുകളില്ലാതെ ആവിയായിപ്പോയി എന്ന് തിരിച്ചറിയാന്‍ സിപിഎം പിബിയിലെ കേരള നേതാക്കളുടെ നിലപാട് മാത്രം പരിശോധിച്ചാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button