KeralaLatest NewsNews

അഴിമതി തുടർക്കഥ : തദ്ദേശ വകുപ്പിൽ സേവനങ്ങളെല്ലാം ഓൺലൈൻ ആക്കാൻ മന്ത്രി എം വി ഗോവിന്ദന്റെ കർശന നിർദേശം

ഓൺലൈൻ സംവിധാനങ്ങൾ നടപ്പാക്കാൻ ചുമതലയുള്ള ഇൻഫർമേഷൻ കേരള മിഷന് അന്ത്യശാസനം

തിരുവനന്തപുരം : തദ്ദേശ വകുപ്പിൽ എല്ലാ സേവനങ്ങളും ജനുവരി മുതൽ ഓൺലൈനാക്കണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻെറ കർശന നിർദേശം നൽകി. വകുപ്പിൽ കാലങ്ങളായി നടപ്പാക്കുന്ന ഓൺലൈൻ സംവിധാനങ്ങൾ അട്ടിമറിച്ച് ഉദ്യോഗസ്ഥർ അഴിമതി തുടരുന്ന പശ്ചാത്തലത്തിലാണ്, ഓൺലൈൻ സംവിധാനങ്ങൾ നടപ്പാക്കാൻ ചുമതലയുള്ള ഇൻഫർമേഷൻ കേരള മിഷന് അന്ത്യശാസനം . പോരായ്മകൾ പരിഹരിച്ച് സോഫ്റ്റ്‌വെയറുകൾ ജനുവരിയോടെ കാര്യക്ഷമമാക്കണമെന്നാണ് നിർദ്ദേശം.

also Read : ഇൻസ്റ്റാഗ്രാം റീലുകളിൽ നിന്ന് ഓഡിയോ എങ്ങനെ സേവ് ചെയ്യാം, ഷെയർ ചെയ്യാം ..

തിരുവനന്തപുരം കോർപറേഷനിൽ വിവാദമായ നികുതി വെട്ടിപ്പിന് കളമൊരുങ്ങിയത് സോഫ്‌റ്റ്‌‌വെയർ കാര്യക്ഷമമാക്കുന്നതിലെ പോരായ്മയാണ്. ഉദ്യോഗസ്ഥരും ജനങ്ങളും നേരിട്ട് ബന്ധപ്പെടാനുള്ള സാദ്ധ്യതകൾ പൂർണമായി അവസാനിപ്പിക്കാൻ വകുപ്പ് തയ്യാറാകുകയാണെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button